റോമന്‍സ് - വിശകലനം

2012- ഉദയം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ടിന്റെ മേൽ വിലാസത്തിൽ ആണ്‌ ‘റോമൻസ്കൊട്ടകയിൽ എത്തിയത്.ബോബൻ സാമുവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ ലാലു അലെക്സ്,ടി ജി രവി, നിവേദ തോമസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍


അവർ രണ്ടു പേരും കള്ളന്മാരായുരുന്നു.ഇത്തവണ്ണ അവർ പിടിക്കപ്പെട്ടത് തമിഴ് നാട്ടിൽ വച്ചാണ്‌.പൊലിസ്-കാർക്കൊപ്പമുള്ള യാത്രയിൽ ആകാശും ആശാനുംതീവണ്ടി ചാടുന്നു’. ചാട്ടം അവരെ കൊണ്ടെത്തിച്ചത്പൂമാലഗ്രാമത്തിലാണ്‌.തമിഴ്നാടിനു വേണ്ടാത്തതും എന്നാൽ കേരളത്തിന്അറിയാത്തതുമായ പൂമാല ഗ്രാമം. മലയാളമോ തമിഴ് കലർന്ന മലയാളമോ സംസാരിക്കുന്ന ഒരു പറ്റം ഗ്രാമവാസികൾ.നിഷ്കളങ്കരായ(താല്പര്യമുള്ളവർക്ക്മന്ദബുദ്ധികളായഎന്നും വായിക്കാം) കുറച്ച് പേർ. മറ്റെല്ലാചലച്ചിത്ര ഗ്രാമങ്ങൾക്കുമെന്ന പോലെ പൂമാല ഗ്രാമത്തിനുമുണ്ട് ഒരു പൊങ്ങച്ചക്കാരൻ മുതലാളി.

ഇങ്ങനെ പരന്നു കിടക്കുന്ന പൂമാല ഗ്രാമത്തിലേക്കാണ്ആകാശും ആശാനും എത്തിപ്പെടുന്നത്. കേവലം കള്ളന്മാരായല്ല, മറിച്ച് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന പൂമാല പള്ളി തുറന്ന് പെരുന്നാളു നടത്താൻ വന്ന രണ്ടു മാലാഖമാർ..ഗബ്രിയേലച്ചൻ അയച്ച രണ്ടു മാലാഖമാർ...അതും റോമിൽ നിന്നു വന്ന രണ്ടു മാലാഖമാർ..സെബു-അച്ചന്റെയും പോൾ-അച്ചന്റെയും അത്ഭുത പ്രവർത്തികൾ അവരെ നിഷ്കളങ്കരായ(വീണ്ടും താല്പര്യമുള്ളവർക്ക് മന്ദബുദ്ധികൾ എന്നു വായിക്കാം) ഗ്രാമീണരുടെ കണ്ണിലുണ്ണികൾ ആകുന്നു. ശേഷം സംഭവിക്കുന്ന തമാശകൾ ആണ്ബോബൻ സാമുവേൽ പറയാൻ ശ്രമിച്ചിരിക്കുന്നത്.
കേവലം ആപ്പിൾ ജാലവിദ്യ ആണോ അവരെ പൂമാലയ്ക്ക് പ്രിയപ്പെട്ടവരാക്കിയത്? അല്ല എന്നു തിരിച്ചറിയുമ്പോഴേക്കും അവർ വൈകിയിരുന്നു(അതു പണ്ടേ അങ്ങനെ തന്നെയാണല്ലോ!).

കള്ളന്മാരായി കുഞ്ചാക്കോയും ബിജു മേനോനും ആരും(അഥവാ ഞാൻ) കുറ്റം പറയാത്ത അഭിനയം തിരശ്ശീലയിൽ കൊണ്ടുവരുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു എന്നു വേണം അനുമാനിക്കാൻ. ഒരു കാര്യം ചിത്രത്തിന്റെ വാണിജ്യ വിജയത്തിന്സഹായകമായേക്കും.ദ്വയാർത്ഥപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നു പറയുന്നത് ഞാൻ കൊട്ടകയിൽ ചിരിച്ച നിമിഷങ്ങളോടു ചെയുന്ന വഞ്ചനയായിരിക്കും. സംവിധാനത്തിലെ പിഴവുകൾ ചിത്രത്തിനെ പിന്നോട്ടു വലിക്കുന്നു. നിവേദ തോമസ് നായികയാവാൻ കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു.

എല്ലാറ്റിനുമുപരി ഒരു സത്യസന്ധതയുടെ കുറവുണ്ടായിരുന്നു.ഒരുതട്ടിക്കൂട്ടിതോന്നൽ.

ചില ചിത്രങ്ങൾ അങ്ങനെയാണ്‌. കൊട്ടകയിൽ നമ്മൾ ചിരിച്ച നിമിഷങ്ങളുണ്ടാകും.ശ്വാസം പിടിച്ചു നിന്ന നിമിഷങ്ങളും..പക്ഷെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരു നിരാശ.പ്രതീക്ഷിച്ചത്(പ്രതീക്ഷയില്ലാതെ എങ്ങനെയാ സുഹ്രുത്തുക്കളേ ഒരു ചലച്ചിത്രം കാണാൻ പോകുന്നത് ?) കിട്ടാതെ പോയ ഒരു സാധാരണ പ്രേക്ഷകന്റെ നിരാശ.

0 comments:

Post a Comment

Please feel free to write your comments/suggestions/criticisms.